മാധവ് വിഷ്ണു
"കറുത്ത കോഴിയും കള്ളനുമായ ദാസൻ"
പഠിക്കുന്ന സമയത്ത് രൂപേഷ് സാറിന്റെ ക്ലാസ്സിൽ എനിക്ക് തോന്നിയിരുന്ന ഒരു സംശയമുണ്ട്? *എന്താണ് 'അതിന്റെ രാഷ്ട്രിയം' ?
*'ആ കാര്യത്തിലെ രാഷ്ട്രീയം വ്യെക്തമാക്കുക'?
* രാഷ്ട്രീയം എന്നത് ഒരു കാര്യത്തിൽ എങ്ങനെ പറയപ്പെടുന്നു ?
...എല്ലാറ്റിനും ഉപരി, അതെങ്ങനെ 'ഒരു രാഷ്ട്രീയ സിനിമ'യാകും???
ഒടുവിൽ "ഒഴിവുദിവസത്തെ കളി" എന്ന ചിത്രം തെളിവു സഹിതം എനിക്കതു വിവരിച്ചു തന്നു. കൃത്യമായ രാഷ്ട്രീയ ബോധമുള്ള , രാഷ്ട്രീയം എന്നത് വ്യക്തമായി നമുക്കിടയിൽ(സമൂഹത്തിൽ) എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് കാണിച്ചു തരുന്ന ചിത്രം. ഇതിനുമുൻപ് കണ്ട ചിത്രങ്ങളിലെ തീപ്പൊരി ഡയലോഗുകളോ, വില്ലന്മാരായ മന്ത്രിമാരെ തുരത്തുമ്പോൾ സംഭവിക്കുന്ന നീതിയോ ന്യായമോ അല്ല. മറിച്ച് പച്ചയായ മനുഷ്യർക്കിടയിൽ നടക്കുന്ന യഥാർത്ഥ രാഷ്രീയത്തെ പറ്റിയാണ് ചിത്രം പറയുന്നത്. മുരളി ഗോപി സർ ഈ ചിത്രത്തെ പറ്റി പറഞ്ഞതുപോലെ 'ഇതാണ് ഒരു യഥാർത്ഥ രാഷ്ട്രീയ സിനിമ'.
കഥയിലെ മറ്റു കഥാപാത്രങ്ങൾ 'ദാസനെന്ന' നായകനെ അവരുടെയെല്ലാം ദാസനായി കണ്ടുകൊണ്ട് ചെയ്യുന്ന,ചെയ്യിക്കുന്ന ഓരോ ചെയ്തികളുമാണ് ഇതിലെ രാഷ്ട്രീയം.വർഗീയതയുടെ,അടിമത്
ചിത്രത്തിലെ രാജാവും,മന്ത്രിയും,പോലീസും,മജി
ചക്കവെട്ടലും, കറുത്ത കോഴിയെ കൊല്ലലും ദാസനെ പ്രേരിപ്പിച്ചു മറ്റുള്ളവർ ചെയ്യിക്കുമ്പോൾ, അവനറിഞ്ഞിരുന്നില്ല കള്ളനെന്നു മുദ്രകുത്തി, വൃക്ഷമൃഗാധികളുടെ ശാപവും പേറ്റി തന്നേം അതുപോലെ അടർത്തി മാറ്റിപ്പെടുത്താനാണെന്ന്.
കറുത്ത കോഴിയെ അറുത്തു കൊല്ലാൻ വയ്യാതെ, തൂക്കികൊല്ലാൻ ദാസനെടുക്കുന്ന തീരുമാനം അവന്റെ അവസാനവും അങ്ങിനെതന്നെയെന്ന അടയാളപ്പെടുത്തലാണ്.വാളെടുത്തവൻ വാളാൽ എന്നേ നമ്മെ പറഞ്ഞു പടിപ്പിച്ചിട്ടുള്ളൂ, എന്നാൽ വളെടുക്കേണ്ടിവന്നതിന്റെ പിന്നാമ്പുറമാണ് ഈ ചിത്രം.
ചിത്രത്തിൽ ഓരോ സന്ദർഭങ്ങളുടെയും അവസാനം പ്രകൃതിയുടെ വിവിധ ഭാവങ്ങളെ സംവിധായകൻ വിളക്കിച്ചേർത്തിട്ടുണ്ട്. ഇത് കഥയിലെ ഒരു പാഠത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പടിയാണ്. കളി കാര്യമാകാൻ പോകുന്നതിന്റെ അടയാളമാണ്.
ഇടവേളക്കു ശേഷമുള്ള മുഴുക്കഥ പറയുന്ന ആ സിംഗിൾ ഷോട്ട് എത്രവർണിച്ചാലും മതിവരില്ല. മഴയുടെ രൂപത്തിൽ പ്രകൃതിയുടെ ഒരു വലിയ കരച്ചിലിൽ നിന്നാരംഭിക്കുന്ന ആ ഷോട്ട് അവസാനിക്കുമ്പോൾ പ്രകൃതി പെയ്തു തോരുകയും, പ്രേക്ഷകരായ നമ്മൾ പെയ്തു തുടങ്ങുകയും ചെയ്യും.അവിടെ ചിത്രത്തിന്റെ സ്‌ക്രീൻ ടൈം മാത്രം അവസാനിക്കും.

