ഞങ്ങൾ എല്ലാവരുംകൂടി ഇങ്ങനെ വെറുതെ ഇരുന്നു ആലോചിച്ചപ്പോൾ തോന്നിയ ഒരു ആശയമാണ് ഒരു ചർച്ചയ്ക്കുള്ള വേദി അങ്ങ് തുറന്നാലോ എന്നു. ഒരു ഓണ്‍ലൈൻ ബ്ലോഗ്. ഇതു നമ്മുടെ താടിക്കാരൻ മോദി ചേട്ടന്റെ " ഡിജിറ്റൽ ഇന്ത്യ" കൊപ്രായത്തിന്റെ ഭാഗമായ്ട്ടാനെന്നു ആരും തെറ്റിദ്ധരിക്കേണ്ട. അല്ലേലും നമ്മുടെ പോസ്റ്റുകൾക്ക് 'ലൈക്' അടിച്ചാണല്ലോ പുള്ളിക്കാരൻ കളി തുടങ്ങിയത്! അതുപ്പോട്ടെ, സംഭവം ഇതാണ്, പ്രാധാന്യം കിട്ടാതെ പോകുന്നതും, പ്രാധാന്യത്തോടെ എല്ലാവരും സംസരിക്കുന്നതുമായ കാര്യങ്ങൾ നമ്മുടെ ആശയങ്ങളുടെ തണലിൽ എഴുതി അറിയിക്കും. ' ബീഫ്' മുതൽ 'പോർക്ക്' വരെയുള്ള കാര്യങ്ങൾ. അതാകുമ്പോൾ 'അതിശയിപ്പിക്കുന്ന' (incredible) ഇന്ത്യയുടെ എല്ലാ മേഖലയും ഉൾപ്പെടുത്താൻ സാധിക്കും. ഉദാഹരണത്തിനു , " മൂന്നാറിലേ പെണ് സമരം! സംഭവം കലക്കി കളഞ്ഞു .! ഫ്ലെക്സ് ബോർഡുകളിൽ ഇളിച്ചോണ്ടിരുന്ന രാഷ്ട്രീയ അടവുകാർക്ക് എല്ലാം പണിക്കിട്ടി. അമ്മാതിരി സമരം. അത് കേവലം വേധനവർദ്ധനവിനു മാത്രം വേണ്ടിയാണെന്നാണ് എല്ലാരും കരുതിയിരിക്കുന്നത് . പക്ഷെ അതിൽ മറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.. കൊളോണിയൽ കാലഘട്ടത്തിൽ അടിമകളായിരുന്നവർ സ്വാതന്ത്യ്രലെബ്ധിക്കു ശേഷം തൊഴിലാളികൾ ആയി മാറ്റപ്പെട്ടുവെങ്കിലും അവരുടെ പൗരാധികാരം ചോദ്യം ചെയ്യപ്പെട്ടു. നിലനില്പ് ഭീഷണിലായി. ചരിത്രപ്രധാന്യമുള്ള ഈ സമരത്തിന്റെ സര്വ്വപ്രധാനസംഗതികളെ അറിയേണ്ടതും സംസാരിക്കേണ്ടതും, പ്രതികരിക്കേണ്ടതും നമ്മുടെ ധാര്‍മ്മികമായ കടമയാണ്. എന്തായാലും വഴി നീളെ കെട്ടിപ്പോക്കിയ 5 കോടിയുടെയും 10 കോടിയുടെയും ഫ്ലെക്സ് ബോർഡുകൾ ചെരുപ്പുകുത്തികൾ തണലിനായി അഴിച്ചു കെട്ടി!! ( അതുകൊണ്ട് ഉപകാരം ഉണ്ടായ ചുരുക്കം ചിലർ .)...
പിന്നെ വേരെയൊരു ഉദാഹരണം, ഈ അമ്മ അയച്ച കുറച്ചു കത്തുകളാണ്. ( എന്റെ അമ്മ അല്ലാട്ടോ. എന്റെ 'അമ്മയെ' ഞാൻ 'മമ്മിനാ' വിളിക്കണെ!). ഹാ ! നമ്മുടെ ജയലളിതാമ്മ മോദിജിക്ക് അയച്ച കത്തിന്റെ കാര്യമാ പറഞ്ഞെ. അത് ഏതു വിലാസത്തിലാണോ, എത് രാജ്യത്തേക്കാണോ അയച്ചതെന്ന് നിശ്ചയമില്ല. അമേരിക്കയിലേക്ക് പോകുന്നവരുടെ കൈയ്യിൽ ചില കത്തുകൾ കൊടുത്തു എന്നാണ് കേട്ടത്. വഴിക്കുവച്ചെങ്ങാനും കണ്ടാൽ കൊടുക്കാലോ.! മോദിജിയുടെ കാര്യം അങ്ങനാണ്. ' ചിന്നവീട്ടിൽ വന്നു പോകുന്നതുപ്പോലെ ഇരുട്ടിന്റെ മറപ്പറ്റി സ്വദേശത്തു വന്നു പോകും.സദാചാരക്കാരായ പ്രതിപക്ഷകക്ഷികൾ കണ്ടുപിടിച്ചാൽ ഭാഗ്യം. അപ്പോൾ നമ്മൾ പറഞ്ഞുവന്നത് കത്ത് . അത് നമ്മുടെ ശ്രീലങ്കയിൽ ജയിലിൽ കഴിയുന്ന മീന്‍പിടുത്തക്കാരെ വിട്ടുക്കിട്ടുന്നതിനെക്കുറിച് ചാണ്. രാഷ്ട്രിയമുതലെടുപ്പ് ലക്ഷ്യമിട്ടാനെങ്കിലും കത്ത് അയച്ചത് പ്രാധാന്യമുള്ള കാര്യത്തിനാണ്. പക്ഷെ ആഗോളവത്കരണത്തിന്റെ തിരയിൽ പ്പെട്ടുപോയ മാധ്യമങ്ങൾ ചെറിയ ഒരു കോളത്തിൽ 'വലിയ' വാർത്ത കൊടുത്തായിരുന്നു.( അന്ന് പരസ്യമൊന്നും കിട്ടാത്തോണ്ടാട്ടോ). ' ഇമ്മണി ബല്യ വാർത്ത' .അപ്പോ അത് അങ്ങനെ!.
പിന്നെ എല്ലാവർക്കും മാമൂലായ ചില വാർത്തകൾ ഉണ്ടല്ലോ. ബീഫ് തിന്നെന്ന, ക്ഷമിക്കണം ,' ദൈവത്തെ തിന്നെന്ന കാരണത്താൽ 'തല്ലിക്കൊന്നു'. അത് അങ്ങ് യു .പി യിലെ ബിസാധാ ഗ്രാമത്തിലെ മധ്യവയസ്കനായ അകലഖ് എന്ന 'വിശ്വപൗരനെ'. ഇതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടിക്കിട്ടണില്ല.. സംഭവം നമ്മളീ പോളിടെക്നിക്കൊന്നും പഠിച്ചിട്ടില്ലാലോ. അപ്പോ പിന്നെ പറഞ്ഞിട്ടോ ചിന്തിച്ചിട്ടോ കാര്യമില്ലാലോ. കാര്യമെന്തൊക്കെപ്പറഞ്ഞാലും നമ്മുടെ ഹജിയാർക്കും, പട്ടക്കാർക്കും, ബീഫ് ഇല്ലാണ്ട് എന്ത് 'സ്വര്‍ഗ്ഗരാജ്യം'.
അതേസമയം ഇതൊന്നും അറിയാണ്ട് ഒരാൾ. സംഭവം ദളിതനാന്ന പറയണേ. ഞാൻ അല്ലാ.. ഈ ശരീരത്തു വെള്ളനൂല് കെട്ടിയ മൂത്ത സാധനങ്ങൾ ഇല്ലേ ?? അവരാട്ടോ !. പുള്ളി ദൈവത്തെ തേടി ഒന്നു ക്ഷേത്രത്തിൽ പോയതാ. 'തത്ത്വമസ്സി' എന്നൊക്കെ ഇവിടെയല്ലേ ഉള്ളു.. അല്ലാ ഉണ്ടായതുക്കൊണ്ടും കാര്യമില്ലാലോ. നേരാവണ്ണം വിദ്യാഭ്യാസം കൊടുക്കണം. ഇപ്പോഴും പഴസുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന സില്ലബ്സ് പറയണേ! അങ്ങനെ ദൈവത്തെ തേടി പോയവന്റെ കാര്യം കട്ട സീൻ. 'ശംഭോ മഹാദേവാ'...
അപ്പൊ പറഞ്ഞുവന്നത്, സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങൾ, നിങ്ങളുടെ അനുഭവങ്ങൾ , സിനിമ നിരൂപണങ്ങൾ , പുസ്തകാവലോകനങ്ങൾ തുടങ്ങിയവ എല്ലാം ഇതിൽ വിഷയമാക്കാം. അതിപ്പോ നർമ്മരൂപത്തിലോ, സ്വന്തം തത്ത്വചിന്തയുടെ അടിസ്ഥാനത്തിലോ എന്തുതന്നെ ആയാലും കുഴപ്പമില്ല...
NB: സിലബസ് ചർച്ച ചെയുന്നതല്ല ......
അപ്പൊ നുമ്മ പൊളിക്കും ..!

Best wishes
ReplyDeletethanks machaa
ReplyDeleteNinga.....Kola masssss....anu makkale...!!!
ReplyDeleteKeep writing....:)
ha ha ha. thank u
DeleteGood work...all the best for the team...
ReplyDeletethank u.
Deletethank u.
DeleteGood work...all the best for the team...
ReplyDeleteGood work...all the best for the team...
ReplyDelete